---
title: "വീട് കുത്തിതുറന്ന് സ്വർണം കവർന്നു "
english_title: "The gold was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301786/The gold was stolen"
published_at: "2025-07-10T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fe552d0ad0_Screenshot_20250710_213721_Google.jpg"
keywords: []
---

# വീട് കുത്തിതുറന്ന് സ്വർണം കവർന്നു 

> **Lead Summary:** ആലക്കോട് : വീടിൻ്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് രണ്ട് ഗ്രാം സ്വർണം കവർന്നു. ആലക്കോട് കുട്ടാ പറമ്പിലെ ഹെവൻ ഹൗസിൽ ശ്യാം കെ. മോഹൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജൂലായ് ഒന്നിനും എട്ടിനും ഇടയിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. 8 ന് രാവിലെ 10 ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അകത്തെ കിടപ്പുമുറിയുടെ വാതിലുകളും അലമാരകളും മോഷ്ടാക്കൾ അടിച്ചു തകർത്ത നിലയിലാണ്. 20,000 രൂപ വിലവരുന്ന രണ്ട് ഗ്രാം സ്വർണ കമ്മൽ മാത്രമേ മോഷ്ടാക്കൾക്ക് കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

## Article Content

ആലക്കോട് : വീടിൻ്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് രണ്ട് ഗ്രാം സ്വർണം കവർന്നു. ആലക്കോട് കുട്ടാ പറമ്പിലെ ഹെവൻ ഹൗസിൽ ശ്യാം കെ. മോഹൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജൂലായ് ഒന്നിനും എട്ടിനും ഇടയിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. 8 ന് രാവിലെ 10 ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അകത്തെ കിടപ്പുമുറിയുടെ വാതിലുകളും അലമാരകളും മോഷ്ടാക്കൾ അടിച്ചു തകർത്ത നിലയിലാണ്. 20,000 രൂപ വിലവരുന്ന രണ്ട് ഗ്രാം സ്വർണ കമ്മൽ മാത്രമേ മോഷ്ടാക്കൾക്ക് കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301786/The gold was stolen)